മിയ മനസ്സ് തുറക്കുന്നു | filmibeat Malayalam

2018-12-21 2

miya speak about role in great father movie
മുന്‍നിര നായികയായി നില്‍ക്കുമ്പോഴും മിയ ജോര്‍ജ്ജ് ലഭിയ്ക്കുന്ന നല്ല നല്ല സഹതാര വേഷങ്ങളൊന്നും വിട്ടുകളയാറില്ല. കഥയില്‍ പ്രധാനമുള്ള വേഷങ്ങളാണെങ്കിൽ മിയ ചെയ്യും. അതും കരിയര്‍ മെച്ചപ്പെടുന്നതിന്റെ ഭാഗമാണെന്നാണ് മിയ പറഞ്ഞത്. അഭിനയത്തോടുള്ള അടങ്ങാത്ത മോഹം കൊണ്ടാണ് നല്ല സഹതാര വേഷങ്ങള്‍ വരുമ്പോള്‍ ചെയ്യുന്നത്. അതും കരിയറിന്റെ മെച്ചമാണ്. ചില മുന്‍നിര നായികമാര്‍ സഹതാര വേഷങ്ങള്‍ ചെയ്യാന്‍ മടിയ്ക്കുന്നത് ഉള്‍ഭയം കൊണ്ടാണ്.. തങ്ങളുടെ വേഷം എഡിറ്റിങ് ടാബിളിലെത്തുമ്പോള്‍ വെട്ടി മാറ്റപ്പെടുമോ എന്ന പേടികൊണ്ട്- മിയ തന്റെ അനുഭവത്തിലൂടെ പറഞ്ഞു.